മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ഈ ആഴ്ച അമേരിക്കയിലേക്ക് പോയേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി ഈ ആഴ്ച അമേരിക്കയിലേക്ക് പോയേക്കുമെന്ന് സൂചന. ഇക്കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം. പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല.
ആഗസ്ത് 18നായിരുന്നു മുഖ്യമന്ത്രി അമേരിക്കയിലേക്ക് ചികിത്സയ്ക്കായി പോകാനിരുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. 17 ദിവസത്തെ ചികിത്സയായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. പുതിയ സാഹചര്യത്തില്‍ എത്ര ദിവസത്തേക്കാണ് യാത്രയെന്ന് വ്യക്തമാക്കിയിട്ടില്ല. അമേരിക്കയില്‍ മിനിസോട്ടയിലെ റോചസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ തേടുന്നത്.
