മഴക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം വിവിധ ആവശ്യങ്ങള്‍ ഉന്നയിക്കും

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍വക്ഷി സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും. മഴക്കെടുതിക്ക് ദുരിതാശ്വാസം, കഞ്ചിക്കോട് കോച്ച് ഫാക്ടറി , റേഷൻ വിഹിതം തുടങ്ങിയ വിഷയങ്ങൾ ഉയർത്തു. മഴക്കെടുതി വിലയിരുത്താൻ ഉടനടി കേന്ദ്ര സംഘത്തെ അയക്കണമെന്ന് സര്‍വകക്ഷി സംഘം ആവശ്യപ്പെടും. വെട്ടിക്കുറിച്ച റേഷൻ വിഹിതം പുനസ്ഥാപിക്കണം, ഒാഖി സഹായം എത്രയും വേഗം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. നാലു തവണ മുഖ്യമന്ത്രിക്ക് സന്ദര്‍ശനാനുമതി നിഷേധിച്ചത് രാഷ്ട്രീയ വിവാദമായതിന് പിന്നാലെയാണ് കൂടിക്കാഴ്ച.