തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഫീസ് സമയത്ത് ഓണാഘോഷം പാടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ദില്ലിയില്‍ പറഞ്ഞു. സര്‍ക്കാര്‍ ചടങ്ങുകളില്‍ മതപരമായ ആചാരങ്ങള്‍ പാടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി
സര്‍ക്കാര്‍ ഓഫീസുകളില്‍ ഓഫീസ് സമയത്ത് ഓണാഘോഷം പാടില്ലെന്ന് പറഞ്ഞത് സദുദ്ദേശപരമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉപദേഷ്ടാക്കളുടെ നിയമനവിവാദമൊന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടില്ല.സിപിഐ.യും സിപിഐഎമ്മും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പലകാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്‍തുടരുകയാണല്ലോ എന്ന ചോദ്യത്തിന് റേഡിയോ പ്രഭാഷണം നേരത്തെയും നടത്തിയിട്ടുള്ളതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
