എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അമേരിക്കയില്‍ നിന്ന് ടെലിഫോണിലൂടെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്.
തിരുവനന്തപുരം: എലിപ്പനി പ്രതിരോധം ശക്തമായി തുടരാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. അമേരിക്കയില്‍ നിന്ന് ടെലിഫോണിലൂടെ മുഖ്യമന്ത്രി ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കേരളമൊന്നാകെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു. കെ.കെ.ശൈലജയുമായി ഫോണിലൂടെ ചർച്ച നടത്തിയ മുഖ്യമന്ത്രി, നിലവില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങൾ ശക്തമായി തുടരാൻ നിര്‍ദേശിച്ചു. ദൈനംദിന നിരീക്ഷണവും വിലയിരുത്തലും തുടരാനും പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം ജനകീയ ബോധവല്‍കരണ പരിപാടികള്‍ ശക്തമാക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
