ഇലക്ട്രിക്  ബസുകൾ ഇനി ദീർഘദൂരസർവീസുകൾക്ക് ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി 

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസ് സര്‍വ്വീസുകളെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല സീസണിലെ ഇലക്ട്രിക് ബസുകളുടെ സർവ്വീസ് വിജയമാണെന്ന് മുഖ്യമന്ത്രി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും കുറിപ്പിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഞ്ച് ഇലക്ട്രിക് ബസുകളാണ് അയ്യപ്പഭക്തർക്കായി കെഎസ്ആര്‍ടിസി സർവീസ് നടത്തിയത്. കിലോമീറ്ററിന് ശരാശരി 110 രൂപ വരുമാനം കിട്ടി. ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭവും കെ എസ് ആർ ടി സി നേടി. 10 വർഷത്തേക്ക് വാടകക്കെടുത്ത ഇലക്ട്രിക് ബസുകൾ ഇനി ദീർഘദൂരസർവീസുകൾക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു