കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി.

കണ്ണൂര്‍: കേരളത്തിന്‍റെ മത നിരപേക്ഷത തകർക്കാനുള്ള ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ശ്രമം നടത്തുന്നവരെ ജനാധിപത്യ സമൂഹം ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊലീസിനെ തന്നെ ചേരിതിരിക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. പൊലീസിനെ നിർവീര്യമാക്കാനുള്ള നടപടിയാണിത്. ഒറ്റപ്പെട്ട ആക്രമണങ്ങളുടെ പേരിൽ പൊലീസുകാർ പതറരുതെന്നും മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞു. 

മതനിരപേക്ഷതയ്ക്കെതിരെ നിൽക്കുന്നവർ നാടിന്‍റെ സമാധാനം തകർക്കാനാണ് ശ്രമിക്കുന്നത്. ഇത് വഴി ആളുകളെ ഭിന്നിപ്പിക്കാനും ശ്രമമുണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതത്തെയും ജാതിയെയും ചില ആളുകൾ ദുരുപയോഗം ചെയ്യുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.