തെരഞ്ഞെടുപ്പ് തോൽവികളെല്ലാം വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ സൂചനയാണ്. എല്ലാ നിലയിലും വർഗീയതയെ ഉപയോഗിക്കാൻ ആർ എസ് എസും ബിജെപിയും തയ്യാറാണെന്നും മുഖ്യമന്ത്രി 

കൊച്ചി: ബിജെപിയുടെ ജനദ്രോഹ നടപടികൾ മൂലം ജനങ്ങൾ അസംതൃപ്തർ എന്നതിന്റ തെളിവ് ആണ് ഇതിനോടകം പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പ് തോൽവികളെല്ലാം വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ സൂചനയാണ്. എല്ലാ നിലയിലും വർഗീയതയെ ഉപയോഗിക്കാൻ ആർ എസ് എസും ബിജെപിയും തയ്യാറാണ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇതിന് കൂട്ടു നിൽക്കുന്ന നിലപാടാണ് കോൺഗ്രസിനുമുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു. മുസ്ലിങ്ങൾക്കും പട്ടിക ജാതി വിഭാഗങ്ങൾക്കും നേരെ ആക്രമണം തുടരുന്നു. ബിജെപിക്ക് നിൽക്ക കള്ളി ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴെന്നും പിണറായി പറഞ്ഞു