Asianet News MalayalamAsianet News Malayalam

ശബരിമല: രാജ്ഭവനിലെത്തി ഗവർണർക്ക് വിശദീകരണം നൽകി മുഖ്യമന്ത്രി

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു

cm pinarayi vijayan visiting governor
Author
Thiruvananthapuram, First Published Nov 22, 2018, 1:07 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ നിലവിലുള്ള സ്ഥിതിഗതികൾ മുഖ്യമന്ത്രി ഗവർണറെ ധരിപ്പിച്ചു. നിരോധനാജ്ഞ, ഹൈക്കോടതി പരാമര്‍ശം എന്നിവ ചര്‍ച്ച ചെയ്തു. കേന്ദ്രമന്ത്രി ഉന്നയിച്ച പരാതിയും ചര്‍ച്ചയായി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30- ഓടെയാണ് മുഖ്യമന്ത്രി രാജ്ഭവനിലെത്തിയത്.

ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ സംബന്ധിച്ച് ഗവര്‍ണര്‍ ചോദ്യം ഉന്നയിച്ചു. ഉടന്‍ പരിഹാരം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. 

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ കടുത്ത വിവേചനവും അവഗണനയും നേരിടുന്നതായി കാണിച്ച് സംഘപരിവാര്‍ സംഘടനകളില്‍ നിന്നും മറ്റുമായി നിരവധി പരാതികള്‍ ഗവര്‍ണര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടയില്‍ ശബരിമലയില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഹൈക്കോടതിയും സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു. 

ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കാണുന്നത്. ശബരിമലയിലെ പ്രത്യേക സ്ഥിതിവിശേഷവും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചേക്കും എന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios