ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും ചേര്‍ന്ന് സ്വീകരിച്ചു.
ചെന്നൈ: അതീവഗുരുതരാവസ്ഥയില്‍ തുടരുന്ന തമിഴ്നാട് മുഖ്യമന്ത്രി കലൈജ്ഞര്‍ എം.കരുണാനിധിയെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി സന്ദർശിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിയ മുഖ്യമന്ത്രിയെ കരുണാനിധിയുടെ മക്കളായ എം.കെ.സ്റ്റാലിനും കനിമൊഴിയും ചേര്‍ന്ന് സ്വീകരിച്ചു.
കരുണാനിധിയെ കണ്ട ശേഷം ഇരുവരുമായും മുഖ്യമന്ത്രി അദ്ദേഹത്തിന്‍റെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. ജീവിതത്തിലുടനീളം തികഞ്ഞ പോരാളിയായ കലൈഞ്ജർ വേഗം സുഖം പ്രാപിക്കുമെന്ന് സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. കരുണാനിധി അതിവേഗം സുഖം പ്രാപിക്കുന്നതായി സ്റ്റാലിന്‍ അറിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
