Asianet News MalayalamAsianet News Malayalam

അസഹിഷ്ണുത ഏറെയുള്ളത് സാഹിത്യ ലോകത്ത്: പിണറായി വിജയന്‍

cm pinarayi vijyan about intolerance
Author
First Published Feb 4, 2017, 10:50 AM IST

കോഴിക്കോട്:  അസഹിഷ്ണുത ഏറെയുള്ളത് സാഹിത്യ ലോകത്തെന്ന് മുഖ്യമന്ത്രി. സാഹിത്യലോകത്തിന് പുറത്തുള്ളവര്‍ അതിന്റെ അവസാനവാക്കാകാന്‍ ശ്രമിക്കുന്നുവെന്നും, ഇക്കൂട്ടര്‍ സമൂഹത്തില്‍ വിഷാണുക്കള്‍ പടര്‍ത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മാതൃഭാഷ പ്രായോഗിക തലത്തിലാക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തുമെന്നും  കോഴിക്കോട് കേരളാ സാഹിത്യോത്സവ വേദിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

വര്‍ഗീയത കലാരംഗത്ത് കൈവച്ചാല്‍ മൗലികതയുടെ പൊടിപ്പുപോലും അവിടുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ സാംസ്‌കാരിക പ്രബുദ്ധതയെ കളങ്കപ്പെടുത്താന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്. സാഹിത്യലോകത്തെ ഉന്നമിട്ടാണ് ഈ അസഹിഷ്ണുത വളരുന്നത്. വിയോജിച്ച് അഭിപ്രായം പറയുന്നവരെ കൊല്ലുന്ന സ്ഥിതി വന്നാല്‍ എങ്ങിനെ ജാധിപത്യം പുലരുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

മലയാള ഭാഷയെ രണ്ടാംതരമാക്കാനുള്ള ചില  പ്രവണതകള്‍ കാണുന്നുണ്ട്. ഭരണഭാഷ മലയാളമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കോടതി ഭാഷയും ഇ-ഗവേണന്‍സും മലയാളമാക്കണമെന്നും പിണറായി പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios