തിരുവനന്തുപുരം: വാക്‌സിനേഷനെ എതിര്‍ക്കുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷനെ എതിര്‍ക്കുന്നത് മതതീവ്രവാദികളും ആള്‍ദൈവങ്ങളുമൊക്കെയാണ്. ആരോഗ്യമുള്ള കേരളമാണ് സര്‍ക്കാര്‍ നിലപാടെന്നും ഇതിന് എതിരെയുള്ള പ്രചരണങ്ങള്‍ ഒന്നും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി തിരുവനന്തപുരത്ത് പറഞ്ഞു. കേരളത്തിലെ ശിശുമരണ നിരക്ക് കുറയ്ക്കാന്‍ യുനിസെഫും ഐ എം എയും സംയുക്തമായി നടത്തുന്ന പങ്കാളിത്ത പദ്ധതി ഉദ്ഘാടനം ചെയ്യുകായിരുന്നു മുഖ്യമന്ത്രി.

കബാലി കോണ്‍ടസ്റ്റ്; നിങ്ങള്‍ക്ക് ഫ്രീയായി കാണാം 'കബാലി'