കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിസ്സാമിന് സര്‍വ്വ സ്വാതന്ത്ര്യമാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന് നിസാമുമായി സംസാരിക്കാന്‍ കഴിഞ്ഞു. നിസാമിനെ ബംഗളുരുവിലേക്ക് കൊണ്ടുപോകുന്ന വഴി ഫോണില്‍ പലരെയും വിളിക്കുന്നു. സഹോദരന്മാരെ ഭീഷണിപ്പെടുത്തുന്നു. ഇത് വലിയ നിയമതകര്‍ച്ച തിരിച്ചടിയാണെന്ന് തിരുവഞ്ചൂര്‍ ആരോപിച്ചു.

നിസ്സാമുമായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ ജോഷി കുര്യന് സംസാരിക്കാന്‍ കഴിഞ്ഞത് ഗൗരവമായി കാണുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം പ്രത്യേകം പരിശോധിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, ഒരു സാധാരണ പ്രതിക്ക് കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ എന്തെങ്കിലും നിസാമിന് ലഭിക്കുന്നുണ്ടെങ്കില്‍ അക്കാര്യം ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.