തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവാക്കുന്നത് ദുരന്ത നിവാരണ ഫണ്ട്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള ഹെലികോപ്റ്റർ യാത്രയ്ക്ക് ചെലവായത് 8 ലക്ഷം രൂപ. പണം ദുരന്ത നിവാരണ ഫണ്ടിൽ നിന്നും നൽകാൻ ഉത്തരവ്. സിപിഎം സമ്മേളനത്തില്‍ നിന്നുമാണ് മുഖ്യമന്ത്രി വന്നത്. ഹെലികോപ്റ്റർ കമ്പനി ആവശ്യപ്പെട്ടത്‌ 13 ലക്ഷം. വിലപേശി തുക 8 ലക്ഷമാക്കി ചുരുക്കി. 

അതേസമയം മുഖ്യമന്ത്രിയുടെ ഹെലികോപ്പറ്റര്‍ യാത്രക്കായി തുക വകമാറ്റി ചെലവഴിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്‍. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ അഭ്യര്‍ത്ഥിക്കുന്ന മുഖ്യമന്ത്രി ദുരന്തനിവാരണത്തിന് മാറ്റി വയ്ക്കുന്ന തുകയില്‍ നിന്ന് സ്വന്തം ഹെലികോപ്റ്റര്‍ യാത്രയ്ക്ക് പണമെടുക്കുന്നത് ന്യായീകരിക്കാനാവാത്ത നടപടിയാണെന്നും എം എം ഹസന്‍.