സംസ്ഥാനത്ത് വര്‍ഗ്ഗീയ ലഹളയുണ്ടാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി അത്തരക്കാര്‍ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി
തിരുവനന്തപുരം: സംസ്ഥാനത്ത് വര്ഗ്ഗീയ ലഹളയുണ്ടാക്കാന് ചിലര് ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്. അത്തരക്കാര്ക്കെതിരെ ജാഗ്രത വേണമെന്നും പിണറായി വിജയന് പറഞ്ഞു.
മയക്കുമരുന്ന് ലോബിയുടെ പ്രവര്ത്തനം നിരീക്ഷിക്കാന് പ്രത്യേക ഇന്റലിജന്സ് സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്ത്തു. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നിര്ദ്ദേശം ഡിജിപിമാര്ക്ക് നല്കി. ക്രമസമധാന ചുമതലയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
സംസ്ഥാനത്തെ ക്രമസമാധനനില തകർക്കാൻ ചില ശക്തികൾ പ്രവർത്തിക്കുന്നുണ്ട്.അവർക്കെ
വയോജനങ്ങൾ, സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ പരാതിയിൽ പ്രത്യേക പരിഗണന നൽകണം. ക്രമസമാധാന മേഖലയിൽ കേരളത്തിനുള്ള മേൽക്കൈ നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. പൊലീസ് ആസ്ഥാനത്തായിരുന്നു എസ്പി, ഐജി, എഡിജിപിമാരുമായി മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിങ് നടത്തിയത്.
