നാളെയാണ് ഈ ഹർജി മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാനിരുന്നത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ആണ് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചായിരുന്നത്. 

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‍യുടെ ജ്യോതിഷിയുടെ സര്‍ക്കാര്‍ നിയമനം റദ്ദാക്കി. ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേൽ വിജയ്‍യുടെ ഓഫീസിലേക്കില്ല. വ്യാപക പ്രതിഷേധത്തിന് പിന്നാലെയാണ് തിരുമാനം. ഉത്തരവ് തിരുത്തിയതായി മുഖ്യമന്ത്രി വിജയ് വ്യക്തമാക്കി. ജ്യോതിഷിയുടെ നിയമനത്തിൽ പുനരാലോചന നടത്താമെന്ന് വിജയ് സഭയിൽ പറഞ്ഞിരുന്നു. ഹൈക്കോടതിയിൽ ഹർജിയും എത്തിയിരുന്നു. നാളെയാണ് ഈ ഹർജി മദ്രാസ് ഹൈക്കോടതി പരി​ഗണിക്കാനിരുന്നത്. ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി ആയി ആണ് ജ്യോതിഷി റിക്കി രാധൻ പണ്ഡിറ്റ് വെട്രിവേലിനെ നിയമിച്ചതായി ഉത്തരവിറങ്ങിയത്. അതേ സമയം, വിജയ് യുടെ നടപടിയെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തത്തി. തെറ്റ്‌ ചൂണ്ടിക്കാട്ടിയാൽ ഉടൻ തിരുത്തുന്നത് നല്ല സമീപനമാണെന്നും വിമർശനം ഉൾകൊള്ളുന്നത് ഇനിയും തുടരണമെന്നും സംസ്ഥാന സെക്രട്ടറി പി ഷണ്മുഖം പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News