തിരുവനന്തപുരം: ഫോണ്‍ വിളിക്കേസില്‍ ടേംസ് ഓഫ് റഫറൻസ് അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃപ്തിയെന്ന് ആന്റണി കമ്മീഷൻ. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷന്‍ വിശദമാക്കി. വേണ്ട സമയം അന്വേഷണം പൂര്‍ത്തിയാക്കാന്‍ ലഭിച്ചെന്ന് കമ്മീഷന്‍ പറയുന്നു. എല്ലാവര്‍ക്കും മൊഴി നല്‍കാനുള്ള അവസരം കമ്മീഷന്‍ ഒരുക്കിയിരുന്നു. ഹാജരാകുകയെന്നത് കക്ഷികളുടെ താല്‍പര്യമാണെന്നും റീപ്പോര്‍ട്ടില്‍ കമ്മീഷന് തൃപ്തിയുണ്ടെന്നും ആന്റണി കമ്മീഷന്‍ പറഞ്ഞു. റിപ്പോര്‍ട്ട് തിടുക്കത്തില്‍ സമര്‍പിക്കാന്‍ ഒരു സമ്മര്‍ദമുണ്ടായിട്ടില്ലെന്നും ആന്റണി കമ്മീഷന്‍ വിശദമാക്കി.