സർക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകർത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോർട്ട്.

തിരുവനന്തപുരം: രണ്ടുദിവസത്തെ സിപിഎം സംസ്ഥാന സമിതി ഇന്നവസാനിക്കും. ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ മുഴുവൻ ജനവിഭാഗങ്ങളുടെയും പിന്തുണ നേടാൻ കഴിഞ്ഞെന്നാണ് സംസ്ഥാന സമിതിയുടെ വിലയിരുത്തൽ. സർക്കാരിനെയും മുന്നണിയെയും ഒറ്റപ്പെടുത്താനുള്ള എല്ലാ നീക്കങ്ങളെയും തകർത്ത വിജയമാണ് ചെങ്ങന്നൂരിലേതെന്നാണ് അവലോകന റിപ്പോർട്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് വിവിധ സംഘടനാ ചുമതലകൾ വീതിച്ച് നൽകി. സംഘടനാ കാര്യങ്ങളുടെ ചുമതല എംവി.ഗോവിന്ദൻ മാസ്റ്റർക്കാണ്. എസ്എഫ്ഐയുടെ ചുമതല കെ.എൻ.ബാലഗോപാലിന് നൽകി. ഡിവൈഎഫ്ഐയുടെ ചുമതല പി.ജയരാജനാണ്.

പി.രാജീവിനെ ദേശാഭിമാനി ചീഫ് എഡിറ്ററാക്കി. രാജ്യസഭാ സ്ഥാനാർത്ഥിത്വം ആദ്യ ദിനം ചർച്ചയായില്ല.