ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.  

കോഴിക്കോട്: ശബരിമല വിഷയത്തില്‍ ബിജെപി സമരം ശക്തമാക്കുകയാണ് ചെയ്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള. ബിജെപി സമരം നിര്‍ത്തിയെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശബരിമല വിഷയത്തില്‍ താന്‍ നടത്തിയ എല്ലാ സമരങ്ങളും പൂങ്കാവനത്തിന് പുറത്തായിരുന്നു ഇപ്പോഴും കര്‍മ്മ സമിതിയുടെ സമരത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. സമരം സെക്രട്ടറിയേറ്റിനു മുന്നിലേക്ക് വ്യാപിപ്പിക്കുവാനാണ് പാര്‍ട്ടി തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.