നാളെ തിരുവനന്തപുരത്ത് പട്ടത്തുള്ള വീട്ടിലെത്തിച്ച ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‍കരിക്കും. യുഎൻഐ, സിഎൻബിസി എന്നീ സ്ഥാപനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.   

ദില്ലി: മുതിർന്ന മാധ്യമപ്രവർത്തകനും സിഎൻഎൻ ന്യൂസ് 18 മാനേജിംഗ് എഡിറ്ററുമായ ആര്‍. രാധാകൃഷ്ണൻ നായർ ദില്ലിയിൽ അന്തരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം. 54 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഗാസിയാബാദ് ഇന്ദിരാപുരത്തുള്ളു വസതിയില്‍ 12 മണിമുതല്‍ മൂന്ന് മണിവരെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. നാളെ തിരുവനന്തപുരത്ത് പട്ടത്തുള്ള വീട്ടിലെത്തിച്ച ശേഷം തൈക്കാട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‍കരിക്കും. യുഎൻഐ, സിഎൻബിസി എന്നീ സ്ഥാപനങ്ങളിൽ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.