Asianet News MalayalamAsianet News Malayalam

സഹകരണ സംഘം ജീവനക്കാരുടെ  ശമ്പളം പ്രതിസന്ധിയില്‍

co operative staff in salary crisis
Author
Thiruvananthapuram, First Published Dec 1, 2016, 4:40 AM IST

പ്രാഥമിക സഹകരണ സംഘങ്ങളിലായി ഒരു ലക്ഷത്തോളം ജീവനക്കാര്‍ . ഇരുപതിനായിരത്തോളം കലക്ഷന്‍ ഏജന്റുമാര്‍ . അതാത് ബാങ്കുകളാണ് ഇവര്‍ക്ക് ശമ്പളം കൊടുക്കുന്നത്. പതിവു പോലെ ഓരോ ബാങ്കും ജീവനക്കാരുടെ അക്കൗണ്ടിലേയ്ക്ക് ശമ്പളം കണക്കെഴുതി നിക്ഷേപിക്കും . പക്ഷേ ഇത് പണമായി മാറിയെടുക്കുന്നിടത്താണ് പ്രതിസന്ധി. ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് 24,000 രൂപ മാത്രമാണ് പ്രാഥമിക സംഘങ്ങള്‍ക്ക് പിന്‍വലിക്കാനാകുന്നത്. പ്രാഥമിക സംഘങ്ങളില്‍ പണമുണ്ടാകണമെങ്കില്‍ വായ്പാ തിരിച്ചടവോ, പുതിയ നിക്ഷേപമോ വേണം . ഇപ്പോഴത്തെ നിലയില്‍ രണ്ടു വഴിക്കും തുച്ഛമായ പണം മാത്രമേ ബാങ്കിലെത്തുന്നൂള്ളൂ . ഈ സാഹചര്യത്തിലാണ് ശമ്പളം ജീവനക്കാരുടെ കയ്യിലെത്തുന്നതിലെ അനിശ്ചിതത്വം

നോട്ട് പ്രതിസന്ധിക്ക് പിന്നാലെ മിക്ക സര്‍വീസ് സഹകരണ ബാങ്കുകളുടെയും ദിനം പ്രതിയുള്ള ഇടപാട് പത്തിലൊന്നായി ചുരുങ്ങി. ഇട്ട പണം തിരിച്ചെടുക്കാന്‍ നിക്ഷേപകര്‍ കാത്തു നില്‍ക്കുന്നു . അന്നന്നത്തെ വരവ്  നിക്ഷേപകന് കൊടുക്കുമ്പോള്‍ പിന്നെ ശമ്പളത്തിന് പണമെവിടെയെന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത് 
 

Follow Us:
Download App:
  • android
  • ios