Asianet News MalayalamAsianet News Malayalam

കല്‍ക്കരി കേസ്: മുന്‍ കല്‍ക്കരി സെക്രട്ടറിക്കെതിരെ കോടതി കുറ്റം ചുമത്തി

Coal scam Special CBI court filed charges against former coal secretary HC Gupta
Author
First Published Aug 19, 2016, 7:36 AM IST

ദില്ലി: കല്‍ക്കരി അഴിമതി കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി. ഗുപ്തക്കെതിരെ പ്രത്യേക സിബിഐ കോടതി കുറ്റംചുമത്തി. മധ്യപ്രദേശിലെ ഒരു സ്വകാര്യ കമ്പനിക്ക് ഉള്‍പ്പടെ കല്‍ക്കരിപ്പാടം അനുവദിക്കാന്‍ സെക്രട്ടറിയായിരിക്കെ എച്ച്.സി. ഗുപ്ത ചട്ടങ്ങള്‍ ലംഘിച്ചതിന് തെളിവുണ്ടെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കുന്നത്.

കേസില്‍ തനിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നും, ജയിലില്‍ കിടന്നുകൊണ്ടു വിചാരണ നേരിട്ടുകൊള്ളാമെന്നും കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ എച്ച്.സി.ഗുപ്ത ആവശ്യപ്പെട്ടിരുന്നു. സ്വന്തമായി അഭിഭാഷകനെ നിയോഗിക്കാനുള്ള സാമ്പത്തിക ശേഷിയില്ലെന്നും മുന്‍ കല്‍ക്കരി സെക്രട്ടറി കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ സിബിഐ കോടതി തീരുമാനമെടുത്തിട്ടില്ല.

എച്ച്.സി. ഗുപ്തയുള്‍പ്പടെ അഞ്ചുപേര്‍ക്കെതിരെയാണ് ഇപ്പോള്‍ വിചാരണ കോടതി കുറ്റംചുമത്തിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios