Asianet News MalayalamAsianet News Malayalam

പതിനൊന്ന് ഉള്ളി വിഴുങ്ങിയ‌ മൂർഖൻപാമ്പ്; വൈറലായി വീഡിയോ

  • ഒഡീഷയിലാണ് സംഭവം
  • വീഡിയോ വൈറലാകുന്നു
Cobra Swallows 11 Onions in Odisha viral video
Author
First Published Jul 3, 2018, 3:39 PM IST

ഒഡീഷ: പ്രാണികളെയും ചെറുജീവികളയും ഭക്ഷിക്കുന്ന പാമ്പിനെ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ  ഉള്ളി വിഴുങ്ങിയ‌ പാമ്പിനെ കണ്ടിട്ടുണ്ടോ? ഒഡീഷയിലാണ് സംഭവം. ഒഡീഷ സ്നേക്ക് ഹെൽപ് ലൈൻ സന്നദ്ധസേവകൻ ഹിമാൻഷു ശേഖർ ഡെഹൂറാണ് ഉള്ളി വിഴുങ്ങിയ പാമ്പിനെ കണ്ടെത്തിയത്. 11 ഉള്ളികളാണ് പാമ്പ് അകത്താക്കിയത്. അങ്കുൽ ജില്ലയിലെ ചെണ്ടിപ്പാഡ ഗ്രാമത്തിലെ സുശാന്ത ബെഹേറ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്.

തുടർന്ന് നാട്ടുകാർ ഹിമാൻഷുവിനെ വിളിക്കുകയായിരുന്നു. പാമ്പിനെ പിടികൂടുന്നതിനിടയിലാണ് വിഴുങ്ങിയ ഉള്ളികൾ ഒാരോന്നായി പാമ്പിന്‍റെ വായയിൽനിന്നും പുറത്തുവരുന്നത് ഹിമാൻഷുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉള്ളി വിഴുങ്ങിയ പാമ്പിനെ കണ്ട് കൗതുകം തോന്നിയ ഹിമാൻഷു  ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഉള്ളി കൂടാതെ ഒരു തവളയെയും ഈ വിരുതൽ അകത്താക്കിയ‌ിട്ടുണ്ട്. ഏതായാലും 11 ഉള്ളികൾ വിഴുങ്ങി ലോകത്തിലെ ആദ്യത്തെ സംഭവമായി മാറിയിരിക്കുകയാണ് ഈ പാമ്പ്.

Follow Us:
Download App:
  • android
  • ios