മൂന്ന് ശതമാനം മുതല്‍ എട്ട് ശതമാനം വരെ ആല്‍ക്കഹോള്‍

ടോക്കിയോ:മദ്യവിപണിയിലും പുതുതരംഗം സൃഷ്ടിക്കാന്‍ കൊക്കകോള കമ്പിനി. ഇതാദ്യമായാണ് മദ്യവിപണന രംഗത്തേക്ക് കൊക്കകോള കമ്പിനി ചുവടുവെക്കുന്നത്. ഈ വര്‍ഷം ജപ്പാന്‍ വിപണയില്‍ പുതിയ പാനീയമെത്തിക്കാനാണ് കമ്പിനിയുടെ ആലോചന. കൊക്കകോളയുടെ ഏറ്റവും പ്രിയപ്പെട്ട വിപണികളിലൊന്നാണ് ജപ്പാന്‍.

ജപ്പാനിലെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന പാനീയമാണ് ചു ഹി. ഇതിനോട് മത്സരിക്കാനാണ് പുതിയ പ്രൊഡക്റ്റുമായി കൊക്കകോള എത്തുന്നത്. കൊക്കകോളയുടെ ചരിത്രത്തിലെ ഏറ്റവും അതുല്ല്യമായ ഒന്നായിരിക്കും പുതിയ പ്രൊഡക്റ്റെന്ന് ജപ്പാനിലെ കൊക്കകോള പ്രസിഡന്‍റ് ജോര്‍ജ് ഗാര്‍ഡുനോ പറഞ്ഞു. മൂന്ന് ശതമാനം മുതല്‍ എട്ടു ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയ പാനീയമായിരിക്കും കൊക്കകോള വിപണിയില്‍ എത്തിക്കുക.