കൊച്ചി: വിമാനത്താവളത്തില്‍ 15 കോടിയുടെ കൊക്കെയ്‌നുമായി പിടികൂടിയ പരാഗ്വ സ്വദേശി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ കണ്ണിയെന്ന് സൂചന. ഇയാള്‍ ദുബായ് അടക്കമുള്ള വിദേശരാജ്യങ്ങളിലേക്കും മയക്കുമരുന്ന് കടത്തിയതായി കണ്ടെത്തി.
നാര്‍കോട്ടിക് കണ്‍ട്രോള്‍ ബൂറോ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായ പാരാഗ്വേ സ്വദേശിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. പാസ്‌പോര്‍ട്ട് പരിശോധനയില്‍ ഇയാള്‍ ആദ്യമായാണ് ഇന്ത്യയിലേക്ക് വന്നതെന്ന് തെളിഞ്ഞു. എന്നാല്‍ ദുബായിലേക്ക് മയക്കുമരുന്ന് എത്തിച്ചിരന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
4000 ഡോളറിന്റെ കൊക്കെയ്ന്‍ ദുബായിലെത്തിച്ചെന്നാണ് കണ്ടെത്തിയത്. ബംഗളൂരുവിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലേക്ക് കയറുന്നതിനായുള്ള സുരക്ഷാപരിശോധനക്കിടയാണ് പരാഗ്വെ സ്വദേശിയായ അലക്‌സിറ്റയാള്‍ഡോ ഫെര്‍ണാണ്ടസില്‍ നിന്ന് ഇന്നലെയാണ് കസ്റ്റംസ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തത്.
ബ്രസീലില്‍ നിന്നാണ് ഇയാള്‍ മയക്കുമരുന്ന് എത്തിച്ചത്. ക്രിക്കറ്റ് പാഡ് പോലെ കാലിലും,അരയിലും വെച്ച് കെട്ടി കൊക്കെയ്ന്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. നാര്‍ക്കോട്ടിക് കണ്‍ട്രോല്‍ ബ്യൂറോ നടത്തിയ പരിശോധനയിലാണ് ലഹരിവസ്തു കൊക്കെയ്‌നാണെന്ന സ്ഥിരീകരണം വന്നത്. അന്താരാഷ്ട്ര വിപണിയില്‍ 15 കോടിയോളം രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ് അലക്‌സിറ്റയാള്‍ഡോയില്‍ നിന്ന് കണ്ടെത്തിയത്.ഇത്രയും വലിയ അളവില്‍ കെക്കെയ്ന്‍ പിടികൂടുന്നതെന്ന് ആദ്യമായാണെന്ന് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ അറിയിച്ചു
