ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നത്. 

തിരുവനന്തപുരം: മന്ത്രിമാരുമായി ഇടപെടാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് പെരുമാറ്റചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നത്. 

മന്ത്രി എ.കെ.ശശീന്ദ്രന്‍റെ് രാജിയിലേക്ക് നയിച്ച ഫോണ്‍ കെണി വിവാദം അന്വേഷിക്കാനായാണ് ജസ്റ്റിസ് പി.എസ് ആന്‍റണി കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് കടന്നു കയറുന്നത് തടയണമെന്നും ഇതിനായി പൊതുമാനദണ്ഡം കൊണ്ടു വരണമെന്നും കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് വച്ചാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് പെരുമാറ്റച്ചട്ടം വരുന്നത്.