സൗദിയുടെ പല മേഖലകളിലും നാളെ മുതൽ അതിശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഞായറാഴ്‍ച രാവിലെ റിയാദിൽ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും മുന്നറിയിപ്പുണ്ട്.

 നാളെ മുതല്‍ സൗദിയുടെ ഉത്തര മധ്യ മേഖലകളിൽ അതിശൈത്യം അനുഭവപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചത്. വടക്കൻ അതിർത്തി പ്രവിശ്യ, തബൂക്ക്, അൽ ഖസീം, ഹായിൽ തുടങ്ങിയ സ്ഥലങ്ങളിൽ നാളെമുതൽ തിങ്കളാഴ്ച വരെ കൊടും തണുപ്പ് അനുഭവപ്പെടും.

അതിശൈത്യത്തിന്റെ സ്വാധീനം കിഴക്കൻ പ്രവിശ്യയിലേക്കും റിയാദിലേക്കും മദീനയിലേക്കും വ്യാപിക്കും. റിയാദിൽ ഏറ്റവും കൂടിയ തണുപ്പ് അനുഭവപ്പെടുക ഞായറാഴ്ച ആയിരിക്കും.

ഞായറാഴ്ച രാവിലെ റിയാദിൽ കുറഞ്ഞ താപനില അഞ്ചു ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.