സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് റാന്നി താലൂക്കിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. നേരത്തെ ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം 14 ആയി. അടുത്ത മൂന്നു ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. കനത്ത മഴയില്‍ കട്ടപ്പനക്കടുത്ത് ചപ്പാത്തിലും വാഗമൺ റൂട്ടിലും മണ്ണിടിഞ്ഞു. വളകോട് ഏഴാം നമ്പർ ഭാഗത്ത് മരം വീണ് ഗതാഗതം തടസപ്പെട്ടു.