കുമരകത്തെ ഭൂമി കയ്യേറ്റത്തില്‍ നടന്‍ ദിലീപിന് ക്ലീന്‍ചിറ്റ്. കുമരകത്ത് ദിലീപ് ഭൂമി കയ്യേറിയിട്ടില്ലെന്ന് കോട്ടയം കലക്ടര്‍ റവന്യൂമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. കുമരകത്ത് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തില്‍ ഉടല്‍ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ കലക്ടര്‍ സി എ ലതയോട് ആവശ്യപ്പെട്ടിരുന്നു.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കില്‍ നടന്‍ ദിലീപ് കയ്യേറിയെന്നായിരുന്നു ആരോപണം. ദക്ഷിണേന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്താണ് ദിലീപ് കൂടുതല്‍ ഭൂമിയിപാടുകള്‍ നടത്തിയതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.