ആലപ്പുഴ: തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നടത്തുന്ന നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന്. നെല്‍വയല്‍ തണ്ണീര്‍തട നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ലേക് പാലസിന്‍റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസംകമ്പനി മാനേജിംഗ് ഡയറക്ടര്‍ക്കാണ് തെളിവെടുപ്പിനുളള നോട്ടീസ് നല്‍കിയിട്ടുളളത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലേക് പാലസിന്‍റെ ഉടമ മന്ത്രി തോമസ് ചാണ്ടിയാണെങ്കിലും മാനേജിംഗ് ഡയറക്ടര്‍ ബന്ധുവായ ജോണ്‍ ജോസഫാണ്. റിസോര്‍ട്ടിന്‍റെ ഭൂമിയും അനുബന്ധ വസ്തുക്കളും ജോസ് മാത്യു മാപ്പളശേരിയുടെ പേരിലുമാണ് . ഇവരില്‍ ആരെങ്കിലുമാകും തെളിവെടുപ്പിന് ഹാജരാവുക.