പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. പ്ലാന്‍റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്നാണ് കേസ് പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയത്. പ്ലാന്‍റ് തുറക്കാന്‍ അനുവദിക്കരുതെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വാദമാണ് കോടതി തള്ളിയത്
ചെന്നൈ: തൂത്തുകുടി സ്റ്റെർലൈറ്റ് പ്ലാന്‍റ് ഉടൻ തുറക്കില്ലെന്ന് കളക്ടർ സന്ദീപ് നന്ദൂരി വ്യക്തമാക്കി. നിയമപോരാട്ടം തുടരുമെന്നും പ്രദേശവാസികൾ ആശങ്കപ്പെടരുതെന്നും കളക്ടർ വിശദീകരിച്ചു. കമ്പനി തുറന്നാലുള്ള പ്രശ്നം ചൂണ്ടിക്കാട്ടി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും സന്ദീപ് നന്ദൂരി അറിയിച്ചു.
പ്രതിഷേധങ്ങളെ തുടര്‍ന്ന് അടച്ച് പൂട്ടിയ തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാന്‍ നേരത്തെ സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. പ്ലാന്‍റ് തുറക്കാനുള്ള ദേശീയ ഹരിത ട്രിബ്യൂണലിന്‍റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ ആകില്ലെന്നാണ് കേസ് പരിഗണിച്ച സുപ്രീംകോടതി വ്യക്തമാക്കിയത്. പ്ലാന്‍റ് തുറക്കാന്‍ അനുവദിക്കരുതെന്ന തമിഴ്നാട് സര്‍ക്കാരിന്‍റെ വാദമാണ് കോടതി തള്ളിയത്.
സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തുറക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നേരത്തേ ഉത്തരവിട്ടിരുന്നു. പൊലീസ് വെടിവയ്പ്പില്‍ 13 പേരുടെ മരണത്തിന് വഴിവച്ച പ്രതിഷേധങ്ങള്‍ക്കൊടുവില്‍ മെയ് 23 നാണ് വേദാന്ത ഗ്രൂപ്പിന്‍റെ സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് തമിഴ്നാട് സര്‍ക്കാര്‍ അടച്ച് പൂട്ടിയത്. വേദാന്ത ഗ്രൂപ്പിന്‍റെ വാദം കേള്‍ക്കാതെ ഏകപക്ഷീയമായാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്നായിരുന്നു ട്രൈബ്യൂണല്‍ നിയോഗിച്ച തരുണ്‍ അഗര്‍വാള്‍ കമ്മീഷന്‍ വിലയിരുത്തിയത്.
