പത്തനംതിട്ട: ചെമ്പൻമുടിയില്‍ തുറന്ന് പ്രവർത്തിക്കുന്ന പാറമടയില്‍ ഖനനം നിർത്തിവക്കാൻ പത്തനംതിട്ട ജില്ലാകളക്ടറുടെ നിർദ്ദേശം.ചെമ്പൻമുടിയില്‍ പാറമടക്ക് എതിരെ സമരം നടത്തിയ ജനകിയ സമരസമിതിയുമായി ജില്ലാ കളക്ടർ നടത്തിയചർച്ചയിലാണ് തീരുമാനം. പാറമട പ്രവർത്തിക്കുന്നതിന് വേണ്ടി നല്‍കിയ ലൈസൻസുകള്‍ പരിശോധിക്കാനും തീരുമാനമായി. പ്രശ്നങ്ങള്‍ പഠിക്കാൻ കളക്ടർ പാറമട സന്ദർശിക്കും.
എന്നാല്‍ പാറമടയില്‍ നിലവില്‍ പൊട്ടിച്ചപാറകഷണങ്ങള്‍ നീക്കം ചെയ്യാൻ കളക്ടർ അനുമതിനല്‍കി.ഹൈക്കോടതി ഉത്തരവ് ഉള്ളതിലാലാണ് അനുമതില്‍കാൻ യോഗം തീരുമാനിച്ചത്. പാറകഷണങ്ങള്‍ മാറ്റുന്നത് നിരിക്ഷിക്കാൻ സമരസമതി അംഗം അടങ്ങിയ മൂന്നഅംഗസമിതി നിരിക്ഷിക്കും. 25ദിവസത്തിനകം പാറകഷണങ്ങള്‍ നീക്കണമെന്നാണ് കളക്ടറുടെ നിർദ്ദേശം.
