അധ്യാപിക വിദ്യാര്‍ത്ഥിനികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവം തെളിവെടുപ്പ് തുടങ്ങി

ചെന്നൈ: തമിഴ്‌നാട് വിദുര നഗറിലെ ദേവാംഗ കോളേജില്‍ അധ്യാപിക വിദ്യാര്‍ത്ഥികളെ അനാശ്യാസത്തിന് പ്രേരിപ്പിച്ച സംഭവത്തില്‍ ആര്‍ സന്താനം കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു. മധുര കാമരാജ് യൂണിവേഴ്‌സിറ്റിയിലെത്തിയ ആര്‍ സന്താനം തെളിവെടുപ്പ് തുടങ്ങി. രാവിലെ ഒന്‍പത് മണിയോടെ മധുരയിലെത്തിയ ആര്‍ സന്താനം നേരിട്ട് മധുര-കാമരാജ് യൂണിവേഴ്‌സിറ്റിയിലേക്കാണെത്തിയത്. അവിടെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് ആരംഭിച്ചു.

ഗവര്‍ണര്‍ കൂടി ആരോപണവിധേയനായ സാഹചര്യത്തില്‍ രാജ്ഭവനെ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തുമോ എന്ന ചോദ്യത്തോട് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ല എന്നായിരുന്നു ആര്‍ സന്താനത്തിന്റെ മറുപടി. ഗവര്‍ണര്‍ ഉള്‍പ്പെടെ ആരോപണ വിധേയനായ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ തന്നെയാണ് റിട്ടയഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ആര്‍ സന്താനത്തെ അന്വേഷണത്തിന് നിയോഗിച്ചത്. നിർമലാ ദേവിക്കെതിരെ സി ബി സി ഐ ഡി യും അന്വേഷണം തുടങ്ങിയിട്ടുണ്ട്