കോളേജിന്റെ അംഗീകാരത്തിനായി ബി.ജെ.പി നേതാവ് എം.ടി രമേശിനെ സന്ദര്‍ശിച്ചിരുന്നുവെന്ന് ചെര്‍പ്പുളശ്ശേരി മെഡിക്കല്‍ കോളേജ് ഉടമ ഡോ. നാസര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സമ്മതിച്ചു. എന്നാല്‍ പണമിടപാട് നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ ഒരു തവണ താന്‍ എം.ടി രമേശിനെ സന്ദര്‍ശിച്ചു. പുതിയ അധ്യയന വര്‍ഷത്തെ പ്രവേശനം തരപ്പെടുത്താനായിരുന്നു ഇത്. നോക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും നാസര്‍ പറഞ്ഞു. ശക്തരായ പല നേതാക്കളെയും ഇങ്ങനെ കാണാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
