അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കാണിച്ചു കൊണ്ടുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

പാലക്കാട്: കോളേജ് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പരിയാരം കിഴക്കേപ്പാട് വീട്ടില്‍ മണികണ്ഠന്റേയും സുനിതയുടേയും മകള്‍ അശ്വതിയെ ആണ് അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. 

ആലത്തൂര്‍ എസ്.എന്‍.കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. അധ്യാപകരുടെയും സഹപാഠികളുടെയും മാനസിക പീഡനത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കാണിച്ചു കൊണ്ടുള്ള ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

വീടിനുള്ളില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ആത്മഹത്യകുറിപ്പ് കണ്ടെത്തിയത്. കോളജിലെ രണ്ട് അധ്യാപികമാരുടെയും അഞ്ച് വിദ്യാര്‍ഥിനികളുടെയും പേര് കുറിപ്പിലുണ്ട്.