തിരുവനന്തപുരം: വര്‍ക്കലയില്‍ കോളജ് വിദ്യാര്‍ഥിനിയെ ഇതരസംസ്ഥാന തൊഴിലാളി ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേല്‍പിച്ചു. തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് വിദ്യാര്‍ഥിനിയും മാങ്ങാട് തിരുവാതിര വീട്ടില്‍ മണി ബാസിന്‍റെ മകളുമായ ധന്യയാണ് ആക്രമിക്കപ്പെട്ടത്. വഴിയിലൂടെ നടന്നുപോകുന്നതിനിടെയാണ് ആക്രമണം.
ഉത്തര്‍പ്രദേശ് സ്വദേശി സ്വദേശി മുഹമ്മദ് മുക്കാറമിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതരസംസ്ഥാനത്തൊഴിലാളികളെ നോക്കി കളിയാക്കി ചിരിച്ചതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്നാണ് മുഹമ്മദ് മുക്കാറം പൊലീസിനോട് പറഞ്ഞത്. പരുക്കേറ്റ വിദ്യാര്‍ഥിനിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമിയെ മുന്‍പരിചയമില്ലെന്ന് വിദ്യാര്‍ഥിനിയും മൊഴി നല്‍കി.
