മെഡെലിന്‍: കൊളംബിയയില്‍ ബ്രസീല്‍ ക്ലബ്ബ് ടീമംഗങ്ങളുമായി തകര്‍ന്നു വീണ വിമാനത്തിന്‍റെ പൈലറ്റിന്‍റെ അവസാന സന്ദേശം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. വിമാനത്തിന്‍റെ ഇന്ധനം തീര്‍ന്നെന്നും, അടിയന്തരമായി ലാന്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്നും അപേക്ഷിക്കുന്ന സന്ദേശമാണ് പുറത്ത് വന്നിരിക്കുന്നത്.

വിമാനത്തിന്‍റെ ഇന്ധനം തീര്‍ന്നെന്നും, വൈദ്യുത ബന്ധം തകര്‍ന്നെന്നും പൈലറ്റ് നിരന്തരമായി പറയുന്നത് സന്ദേശത്തില്‍ കേള്‍ക്കാം. എന്നാല്‍ നിരാശപ്പെടുത്തുന്നായിരുന്നു കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പ്രതികരണം. 7 മിനുറ്റ് കൂടി കാത്തിരിക്കാനാണ് കണ്‍ട്രോള്‍ റൂം പറയുന്നതായി സന്ദേശത്തിലുണ്ട്. 

ദുരന്തത്തില്‍ 75 പേരാണ് കൊല്ലപ്പെട്ടത്.  ബ്രസീലിയന്‍ ക്ലബ്ബായ ഷാപെകോന്‍സ് ടീമിലെ താരങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്.  ബൊളീവിയയില്‍ നിന്നും കൊളംബിയയിലെ മെഡെലിന്‍സ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.  81 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ആറ് പേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടിരുന്നു.