കൊട്ടാരക്കര ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആനന്ദസായ് കൊളംമ്പിയക്കാരി ആൻമറിയയുടെ കഴുത്തിൽ താലി ചാർത്തിയത്

കൊട്ടാരക്കര: വീണ്ടും കടല്‍ കടന്ന ഒരു പ്രണയം മലയാള മണ്ണില്‍ മൊട്ടിട്ടു. കൊട്ടാരക്കര ഇഞ്ചക്കാട് ശില്പ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആനന്ദസായ് കൊളംമ്പിയക്കാരി ആൻമറിയയുടെ കഴുത്തിൽ താലി ചാർത്തിയത്. കോട്ടാത്തല കുളമുള്ളഴികത്ത് വീട്ടിൽ ജി.ശശീന്ദ്രന്റെയും കെ.സതിയുടെയും മകനാണ് അബുദാബിയിൽ ഇലക്ട്രിക്കൽ എൻജിനിയറായ ആനന്ദ സായ്. 

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ സത്യസായിബാബയുടെ ആശ്രമത്തിൽ വച്ചാണ് 2015ൽ ആൻമറിയയെ ആനന്ദ സായ് കണ്ടുമുട്ടിയത്. അന്ന് മൊട്ടിട്ട പ്രണയം പിന്നെ വളർന്നു. കൊളമ്പിയ ബൊഗോട്ട കാലെ-26ൽ ലൂയിസ് അന്റോണിയോ സുവാറസിന്റെയും ഗ്ളോറിയ യാക്വിലിൻ കാസ്ട്രോയുടെയും മകളാണ് ആൻമറിയ സുവാറസ് കാസ്ട്രോ. 

സത്യസായി ബാബയുടെ വിശ്വാസികളാണ് ആനന്ദിന്‍റെ കുടുംബം. ഇപ്പോൾ അബുദാബിയിൽ ഇംഗ്ളീഷ് അദ്ധ്യാപികയാണ് ആൻമറിയ. ഇരുവരുടെയും പ്രണയം വീട്ടുകാർ അറിഞ്ഞതോടെ വിവാഹം നാടറിഞ്ഞ് നടത്താൻ തീരുമാനിക്കുകയായിരുന്നു. 

കൊളമ്പിയയിൽ നിന്ന് വധുവിന്റെ മാതാപിതാക്കളും സഹോദരനും വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠൻമാരും പങ്കെടുത്ത ചടങ്ങിൽ ആചാരാനുഷ്ഠാനങ്ങളോടെയായിരുന്നു വിവാഹം.