ഷിംല: സൈനിക പരിശീലന കമാൻഡിൽ അംഗമായ ലഫ്റ്റനന്റ് കേണലിന്റെ മകളെ പീഡിപ്പിച്ച കേണൽ അറസ്റ്റിൽ. ഷിംലയില്‍ ആര്‍മി ട്രെയിനിംഗ് കമാന്‍ഡിലെ ഉദ്യോഗസ്ഥന്റെ മകളുടെ പരാതിയിലാണ് കേണലിനെതിരെ കേസെടുത്തത്. തിങ്കളാഴ്ച കേണലിന്റെ വീട്ടിൽ വച്ച് കേണലും സുഹൃത്തും ചേര്‍ന്ന് 21 വയസ്സുകാരിയായ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.
മോഡലിംഗ് രംഗത്തെ പ്രമുഖനെ പരിചയപ്പെടുത്താമെന്ന വ്യാജേന യുവതിയെ വീട്ടിലേക്ക് ക്ഷണിച്ച ശേഷമായിരുന്നു പീഡനം. ബലപ്രയോഗത്തിലൂടെ മദ്യം കുടിപ്പിച്ച ശേഷമാണ് മാനഭംഗപ്പെടുത്തിയത്. പീഡന വിവരം പുറത്തറിയിച്ചാൽ ലഫ്. കേണലായ അച്ഛന്റെ ജോലി നഷ്ടപ്പെടുമെന്നും കേണൽ ഭീഷണിപ്പെടുത്തിയെന്നു യുവതി പോലീസിന് മൊഴി നൽകി.
കേസിൽ പ്രതിയായ കേണലിന്റെ സുഹൃത്തിനെ പിടികൂടാനായിട്ടില്ല. കൂട്ടബലാത്സംഗത്തിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും പോലീസ് അറിയിച്ചു.
