ലോകകപ്പ് വേദിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക് പ്രകടനമാണിത്.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ഒരു ഒറ്റയാള്‍ പോരാട്ടമായിരുന്നത്. 11 സ്പാനിഷ് താരങ്ങളും ഒരേയൊരു ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള മത്സരം. അങ്ങനെ തന്നെ വിശേഷിപ്പിക്കണം ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍- സ്‌പെയ്ന്‍ മത്സരത്തെ. അത്രത്തോളം മികവുറ്റതായിരുന്നു റയല്‍ മാഡ്രിഡ് താരത്തിന്റെ പ്രകടനം. ലോകകപ്പ് വേദിയില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ആദ്യ ഹാട്രിക് പ്രകടനമാാണിത്. അതും ലോകോത്തര താരങ്ങള്‍ നിറഞ്ഞ സ്പാനിഷ് ടീമിനെതിരേ.

നാലാം മിനിറ്റില്‍ തുടങ്ങി ക്രിസ്റ്റ്യാനോ ഗോള്‍ വേട്ട. പന്തുമായി മുന്നേറിയ റോണോയെ നാച്ചോ ഫൗള്‍ ചെയ്ത് വീഴ്ത്തുമ്പോള്‍ റഫറി പെനാല്‍റ്റി ബോക്‌സിലേക്ക് വിരല്‍ച്ചൂണ്ടി. ഗോളാകുമെന്ന് സംശയമായിരുന്നു. കാരണം, ബാറിന് കിഴീല്‍ ഡേവിഡ് ഡി ഹിയയാണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു ഡി ഹിയ. റോണോയ്ക്ക് അതൊരു വിഷയമേ ആയിരുന്നില്ല. ഡി ഹിയയെ ഇടത്തോട് ചാടിപ്പിച്ച് റോണോ പന്ത് വലത് മൂലയില്‍ പതിപ്പിച്ചു.

Scroll to load tweet…

44ാം മിനിറ്റില്‍ ക്രിസ്റ്റിയാനോ ഒരിക്കല്‍കൂടി പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. ഇത്തവണ ഡി ഹിയയുടെ ഗുരുതര പിഴവും ഗുണായി. ബോക്‌സിന് പുറത്ത് നിന്ന് നിലംപറ്റെയുള്ള ഷോട്ട് ഡി ഹിയയുടെ കൈകള്‍ക്കിടയിലൂടെ ഊര്‍ന്നിറങ്ങി. ഒരിക്കലും ഒരു ഗോള്‍ കീപ്പറുടെ ഭാഗത്ത് നിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പിഴവ്. ഒന്നാം പകുതി കഴിയുമ്പോള്‍ ക്രിസ്റ്റിയാനോ 2 - 1 സ്‌പെയ്ന്‍. രണ്ടാം പകുതിയില്‍ സ്‌പെയ്ന്‍ 3-2ന്റെ ലീഡ് സ്വന്തമാക്കി.

മത്സരം കൈവിട്ടുവെന്ന് തോന്നിയിടത്ത് നിന്നാണ് ക്രിസ്റ്റിയാനോ വിലപ്പെട്ട സമനില സമ്മാനിച്ചത്. ഇത്തവണയും സ്പാനിഷ് പ്രതിരോധത്തിന്റെ മണ്ടത്തരമാണ് ഗോളില്‍ അവസാനിച്ചത്. പന്ത് കാലില്‍ വച്ച് ക്രിസ്റ്റ്യാനോയെ സ്പാനിഷ് പ്രതിരോധ താരം പിക്വെ പിന്നില്‍ നിന്ന് തള്ളിവീഴ്ത്തുകയായിരുന്നു. ഡി ബോക്‌സിനടുത്ത് നിന്നുള്ള ഫ്രീകിക്ക് ഉയര്‍ന്നും താണും പറന്ന് പോസ്റ്റിന്റെ വലത് മൂലയില്‍ വിശ്രമിച്ചു. ക്രിസ്റ്റിയാനോ റൊണാള്‍ഡൊ ഒരു രാജ്യമായി മാറുകയായിരുന്നു.

Scroll to load tweet…