കൊച്ചി: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ സൂപ്പർ മാർക്കറ്റുകൾ തുടങ്ങുമെന്ന് മന്ത്രി കെ ടി ജലീൽ.ഇതു വഴി കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണി വിപുലപ്പെടുത്തും.കുടുംബശ്രീയിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
മെട്രോയിൽ ജോലി നേടിയ കുടുംബശ്രീ പ്രവർത്തകരുടെ സ്നേഹസംഗമം പരിപാടിയിൽ ആണ് മന്ത്രിയുടെ അറിയിപ്പ് എത്തിയത്. മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും 5 ഓ അധിലധികമോ സൂപ്പർ മാർക്കറ്റുകൾ തുടങ്ങും.കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണി വലുതാക്കി ലാഭം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം.നിലവിലുള്ള കുടുംബശ്രീ അംഗങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ട്.
ഇതിനായി കുടുംബശ്രീ അംഗങ്ങളുള്ള കുടുംബത്തിൽ നിന്ന് വിദ്യാസമ്പന്നരായ ഒരാൾക്ക് കൂടി അംഗത്വം നൽകും. കൂടുംബശ്രീയിലെ അംഗങ്ങൾ കൂടുതൽ തൊഴിൽ മേഖലകളിലേക്ക് കടന്നു ചെല്ലാനും ആഹ്വാനം ചെയ്തായിരുന്നു സ്നേഹസംഗമം പരിപാടിയിൽ നിന്നുള്ള തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ മടക്കം
