സംസ്ഥാനത്ത് കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഡേകെയര്‍ സെന്ററുകളെ കുറിച്ച്  യാതൊരു വിവരവും സര്‍ക്കാരിന്റെ കൈവശമില്ല. ഡേകെയറുകളിലെ മോശം സാഹചര്യങ്ങളും, സുരക്ഷാമുന്‍കരുതലുകളില്ലാത്ത അവസ്ഥയുമാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടിലൂടെ ചൂണ്ടിക്കാട്ടിയത്. ഡേകെയറുകളെ നിയമവിധേയമാക്കുന്നതിന്റെ ആദ്യ പടിയെന്ന നിലക്കാണ് അവയുടെ സ്ഥിതി പരിശോധിക്കാനുള്ള സര്‍ക്കാര്‍ നീക്കം.

വൃദ്ധസദനങ്ങളിലെ അരക്ഷിതാവസ്ഥയെ കുറിച്ച് പഠിക്കാന്‍ റിട്ട ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമാനമായ രീതിയാകും ഡേകെയറുകളുടെ കാര്യത്തിലും ഉണ്ടാകുക. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡേകെയറുകളെ നിയമ വിധേയമാക്കാനുളള നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.