ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ടായ കെ.പി.ശശികല സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നായിരുന്നു അഡ്വക്കറ്റ് സി.ഷുക്കൂറിന്‍റെ പരാതി.

പ്രസംഗം താൻ യൂട്യൂബിലൂടെ കാഞ്ഞങ്ങാട് വച്ചാണ് കണ്ടെതെന്നുകാണിച്ചാണ് സി.ഷുക്കൂര്‍ പരാതി കാസര്‍കോഡ് എസ്.പിക്ക് നല്‍കിയത്. പരാതിയോടൊപ്പം പ്രസംഗത്തിന്‍റെ ദൃശ്യങ്ങളും ഷുക്കര്‍ എസ്.പിക്ക് കൈമാറിയിരുന്നു.

മുസ്ലീം ലീഗിന്‍റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ശശികല പ്രതികരിച്ചു. കേസ് നിയമപരമായി നേരിടുമെന്നും ശശികല പറഞ്ഞു.