ജലന്ധർ ബിഷപ്പിനെതിരെയുള്ള പരാതി പാല ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും

ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീ നൽകിയ പരാതിയിൽ പാല ബിഷപ്പിന്റെ മൊഴി ഇന്നെടുക്കും. ബിഷപ്പിനെതിരെ കുറവിലങ്ങാട് പള്ളി വികാരി ക്കും പാലാ ബിഷപ്പിനും പരാതി നൽകിയിരുന്നുവെന്ന് കന്യാസ്ത്രീ മൊഴി നൽകിയിരുന്നു.

പരാതി നൽകിയിരുന്നോ, എങ്കിൽ എന്നാണ്, എന്ത് നടപടി സ്വീകരിച്ചു തുടങ്ങിയ കാര്യങ്ങളാണ് അന്വേഷണ സംഘം ആരായുക. കർദ്ദിനാളിനെ കാണുന്നതിന് സംഘം സമയം ചോദിച്ചിട്ടുണ്ട്.