ഹരിയാന: ചണ്ഡീഗഡില്‍ ബിജെപി നേതാവിന്റെ മകന്‍ പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രധാനപ്രതി വികാസ് ബറാല ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിയോടെ ചോദ്യം ചെയ്യലിനു ഹാജരാകാനാണ് നിര്‍ദ്ദേശം. നേരത്തെ പെണ്‍കുട്ടിയെ ശല്യം ചെയ്തതിനു പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വികാസിനെ ജാമ്യം നല്‍കി വിട്ടയച്ചത് വിവാദമായിരുന്നു. 

കസ്റ്റഡിയില്‍ എടുത്ത സമയത്ത് വികാസിനെ വൈദ്യപരിശോധനക്ക് വിധേയമാക്കാതെയാണ് ജാമ്യം നല്‍കിത്. ഇത് തെളിവുകള്‍ നശിപ്പിക്കാനാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളെയാണ് ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്റെ മകന്‍ വികാസ് ബറാല കാറില്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്താന്‍ ശ്രമിച്ചത്.