കാക്കൂർ സ്റ്റേഷനിലെ എ.എസ്.ഐ രവിയുടെ വീട്ടിൽ പടക്കം പൊട്ടിച്ച കേസിലെ പ്രതിയായ അനൂപിനെ ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട്: അത്തോളിയിൽ ബിജെപി പ്രവർത്തകനെ പൊലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. തയ്യുള്ളതിൽ അനൂപാണ് പോലീസിനെതിരെ പരാതിയുമായി വന്നത്. കാക്കൂർ സ്റ്റേഷനിലെ എ.എസ്.ഐ രവിയുടെ വീട്ടിൽ പടക്കം പൊട്ടിച്ച കേസിലെ പ്രതിയായ അനൂപിനെ ഇന്നലെ ഉച്ചയ്ക്കാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വീട്ടിൽ വച്ചും ലോക്കപ്പിൽ വച്ചും പൊലീസ് മർദ്ദിച്ചതാണ് അനൂപിന്റെ പരാതി. എന്നാൽ ഒന്നരയ്ക്ക് കസ്റ്റഡിയിലെടുത്ത അനൂപിനെ ഒരു മണിക്കൂറിനകം ജാമ്യത്തിൽ വിട്ടെന്നും മർദ്ദനം ഉണ്ടായിട്ടില്ലെന്നും അത്തോളി പൊലീസ് അറിയിച്ചു. പരിശോധനയിൽ അനൂപിന് കാര്യമായ തകരാറില്ലെന്ന് അനൂപ് ചികിൽസയിൽ കഴിയുന്ന സ്വകാര്യ ആശുപത്രി അധികൃതരും അറിയിച്ചു.
