വിവാഹനിശ്ചയം മുടക്കി പൊലീസ് പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി പൊലീസ് സറ്റേഷനില്‍ തടഞ്ഞു വെച്ചെന്ന് പരാതി ബസ് ഡ്രൈവറെ ആക്രമിച്ചതിനാലെന്ന് പൊലീസ്
തിരുവനന്തപുരം: പൊലീസ് കള്ളക്കേസിൽ കുടുക്കിയത് കൊണ്ട് മകളുടെ വിവാഹനിശ്ചയം മുടങ്ങിയെന്ന് മുഖ്യമന്ത്രിക്ക് പരാതി. പൊലീസിന്റെ പിടിവാശി കാരണം മകളുടെ വിവാഹനിശ്ചയം മുടങ്ങിയെന്നാണ് തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലെ ആരോപണം.
നിശ്ചയത്തിനായി പോകുന്ന വഴിയില് ബന്ധുക്കള്ക്കൊപ്പം സഞ്ചരിച്ചിരുന്ന കാര് കെഎസ്ആര്ടിസി ബസില് തട്ടിയതിന്റെ പേരില് പൊലീസ് തടഞ്ഞുവെച്ചതിനാല് ചടങ്ങ് മുടങ്ങിയെന്നാണ് ഹക്കിമിന്റെ ആരോപണം.എന്നാല് പരാതിക്കാര് ബസ് ഡ്രൈവറെ മർദ്ദിച്ചതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ട്പോയതും നിയമനടപടി സ്വീകരിച്ചതും എന്നാണ് പൊലീസിന്റെ വിശദീകരണം.
ഈ മാസം 16ന് ആണ് സംഭവം. ഹക്കീമും ബന്ധുക്കളും സഞ്ചരിച്ച വണ്ടി പാങ്ങോട് വച്ചാണ് കെഎസ്ആര്ടിസി ബസ്സില് തട്ടിയത്. അപകടം ഒഴിവായെങ്കിലും ബസ് ഡ്രൈവറുമായി വാക്ക് തര്ക്കമുണ്ടായി. സ്ഥലത്ത് എത്തിയ പാങ്ങോട് സിഐയും സംഘവും കുടുംബത്തെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. വിവാഹനിശ്ചയ ചടങ്ങ് നടക്കാനിരിക്കുന്നുവെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും പൊലീസ് നിരസിച്ചും എന്നുമാണ് ഹക്കിമിന്റെ ആരോപണം.
എന്നാല്, ബസ് ഡ്രൈവറെ മര്ദ്ദിച്ചുവെന്നും ,സര്വ്വീസ് തന്നെ തടസ്സപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങള് നീങ്ങിയതിനാലാണ് കുടുംബത്തെ സ്റ്റേഷനില് എത്തിച്ചതെന്നുമാണ് പാങ്ങോട് സിഐ നിയാസിന്റെ വീശദീകരണം. സിഐക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മീഷനും, ഡിജിപിക്കും ഹക്കിം പരാതി നല്കി.
