Asianet News MalayalamAsianet News Malayalam

യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിച്ചുകൊണ്ട് എസ്എംഎസ് സന്ദേശം

  • തൃശ്ശൂരിൽ യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിച്ചുകൊണ്ട്  എസ്എംഎസ് സന്ദേശം
  • ഒരേ വ്യക്തിക്ക് സന്ദേശമെത്തുന്നത് വ്യത്യസ്ത നമ്പറുകളിൽ നിന്ന് 
  • പരാതിയുമായി ചേർപ്പ് സ്വദേശി
complaint against SMS to invite terrorism at thrissur

തൃശ്ശൂര്‍: യുവാക്കളെ തീവ്രവാദത്തിലേക്ക് ക്ഷണിക്കുന്ന എസ്എംഎസ് സന്ദേശം പ്രചരിക്കുന്നതായി പരാതി. തൃശൂര്‍ ചേര്‍പ്പ് സ്വദേശി ഷിഹാബിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഉസാമ ബിൻ ലാദനാണ് ദൈവം, തീവ്രവാദപ്രവര്‍ത്തനങ്ങളുടെ ഭാഗമാകൂ എന്നിങ്ങനെയുളള സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. പല നമ്പറുകളില്‍ നിന്നാണ് സന്ദേശമെത്തുന്നത്. സന്ദേശം അയച്ച മൊബൈല്‍ ഫോണിലേക്ക് തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണമില്ല.തൃശൂരില്‍ ചേര്പ്പ് ഭാഗത്താണ് സന്ദേശം പ്രചരിക്കുന്നത്

ഷിഹാബിൻറെ പരാതിയില്‍ ചേര്‍പ്പ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മൊബൈല്‍ ഫോണിൻറെ ടവറ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios