മാധ്യമം പത്രത്തിൻറെ ലേഖകനായ ഉമര്നെയ് വാതുക്കലിൻറെ ആരോപണങ്ങള് ഇങ്ങനെ...ലൈസൻസില്ലാതെ ബൈക്കോടിച്ചതിന് പിടികൂടിയ ഒരു വിദ്യാര്‍ത്ഥിയോട് വഴിക്കടവ് എസ് ഐ മോശമായി പെരുമാറിയത് ഉമര്‍ വാര്‍ത്തയാക്കിയിരുന്നു...അന്ന് മുതല്‍ എസ് ഐ വൈരാഗ്യബുദ്ധിയോടെ പെരുമാറുകയാണ്.

തുടര്‍ന്ന് ലൈസൻസില്ലാതെ ബൈക്കോടിച്ച ഉമറിൻറെ മകനേയും ഒരിക്കല് എസ്ഐ പിടികൂടി.നിയമാനുസൃതനടപടികളെടുക്കുന്നതിന് പകരം കുട്ടിയെ ആകാശക്കസേരയില്‍ ഇരുത്തുന്നതടക്കമുള്ള ശിക്ഷാ നടപടികള്‍ എസ് ഐ സ്വീകരിച്ചുവെന്നാണ് ഉമര്‍ പറയുന്നത്...വഴിക്കടവ് സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ച് റിപ്പോട്ട് ചെയ്യാനെത്തിയ ഉമറിനെ പിന്നീട് ഈ സംഭവത്തില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തു...കേസില്‍ കോടതി സമണ്‍സുമയച്ചു...ഇത്തരത്തില്‍ കഴിഞ്ഞ 1 വര്‍ഷത്തിനുള്ളില് 5 കേസുകളാണ് തനിക്കും കുടുംബാഗങ്ങള്‍ക്കുമെതിരായി വഴിക്കടവ് പൊലീസ് സ്റ്റേഷനിലെടുത്തിരിക്കുന്നതെന്ന് ഉമര്‍..

സ്വതന്ത്രമായി ജോലി ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് വഴിക്കടവ് എസ് ഐ ഹരികൃഷ്ണൻ സൃഷ്ടിക്കുന്നതെന്നും ഉമര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഉമറിൻറേത് വെറും ആരോപണങ്ങളാണെന്നാണ് വഴിക്കടവ് എസ് ഐ ഹരികൃഷ്ണൻറെ  നിലപാട്. എസ് ഐ ക്കെതിരെ സിപിഎമ്മും കോണ്‍ഗ്രസും അടക്കമുള്ള മുഖ്യരാഷ്ട്രയകക്ഷികളെല്ലാം രംഗത്തുണ്ട്...മാവോയിസ്റ്റ് ഭീഷണി നില നില്ക്കുന്ന മേഖലയായതിനാല്‍ പ്രത്യേകപരിശീലനം കിട്ടിയ പൊലീസുകാരെ ആണ് ഈ മേഖലയിലേക്ക്നിയോഗിച്ചിരിക്കുന്നത്...ഇവരെ സ്ഥലം മാറ്റം അടക്കുമുള്ള നടപടി സ്വീകരിക്കുന്നതിനെതിരെ ശക്തമായ നിലപാടാണ് ജില്ലാ പൊലീസ് മേധാവി ദേബേഷ്കുമാര്‍ ബെഹ്റയുടേത് എന്നാണ്സൂചന.