ചട്ടങ്ങള്‍ മറികടന്ന് ജയിലിനുളളില്‍  പെണ്‍കുട്ടിയുമായി ആകാശ് തില്ലങ്കേരിയുടെ കൂടികാഴ്ച: അന്വേഷണത്തിന് ഉത്തരവ്

First Published 24, Mar 2018, 2:51 PM IST
complaint agaisnt akash thillangeri followup
Highlights
  •  മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യനോട് അന്വേഷണം നടത്താന്‍ ജയില്‍‌ ഡിജിപി നിര്‍ദ്ദേശം നല്‍കി.

കണ്ണൂര്‍: ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിയ്ക്ക് കണ്ണൂര്‍ സബ് ജയിലില്‍ ചട്ടങ്ങള്‍ മറികടന്ന് പെണ്‍കുട്ടിയുമായി കൂടികാഴ്ചക്ക് അനുമതി നല്‍കിയെന്ന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്. മധ്യമേഖല ജയില്‍ ഡിഐജി സാം തങ്കയ്യനോട് അന്വേഷണം നടത്താന്‍ ജയില്‍‌ ഡിജിപി നിര്‍ദ്ദേശം നല്‍കി.

കൂത്തുപറമ്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അവസരം നൽകിയെന്നാണ് ആരോപണം. 3 ദിവസങ്ങളിൽ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നൽകി. ഷുഹൈബ് വധക്കേസ് പ്രതികളുടെ സെൽ പൂട്ടാറില്ല. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും കെ സുധാകരൻ ആരോപിക്കുന്നു. ഇത് സംബന്ധിച്ച പരാതി കെ സുധാകനാണ് ഡിജിപിക്ക് കൈമാറിയത്.

 

 

loader