ജയിലിനുള്ളില്‍ യുവതിയുമായി സല്ലപിച്ച് ആകാശ് തില്ലങ്കരി, ആരോപണവുമായി സുധാകരന്‍

First Published 23, Mar 2018, 12:36 PM IST
complaint agaisnt akash thillangeri receives help from
Highlights
  • ഷുഹൈബ് വധക്കേസ് പ്രതികൾക്ക് ജയിലിൽ വഴിവിട്ട സഹായമെന്ന് പരാതി
  • ആകാശ് തില്ലങ്കേരി ജയിലിൽ ഒരു ദിവസം മുഴുവൻ യുവതിയുമായി സംസാരിച്ചു, ആരോപണവുമായി സുധാകരൻ

കണ്ണൂര്‍: കണ്ണൂർ സ്പെഷ്യൽ സബ് ജയിലിൽ ഷുഹൈബ് വധക്കേസ് പ്രതികൾക്ക് വഴിവിട്ട സഹായം കിട്ടുന്നുവെന്ന് കെ സുധാകരൻ. കൂത്തുപറന്പ് സ്വദേശിയായ യുവതിയുമായി പ്രതി ആകാശ് തില്ലങ്കേരിക്ക് പകൽ മുഴുവൻ കൂടിക്കാഴ്ചക്ക് ജയിൽ അധികൃതർ അവസരം നൽകിയെന്നാണ് ആരോപണം. 

3 ദിവസങ്ങളിൽ ആയി പലതവണ യുവതിക്ക് കൂടിക്കാഴ്ചക്ക് അവസരം നൽകി. ഷുഹൈബ് വധക്കേസ് പ്രതികളുടെ സെൽ പൂട്ടാറില്ല. ആകാശ് തില്ലങ്കേരി അടക്കം ഉള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്നും കെ സുധാകരൻ ആരോപിക്കുന്നു. ഇത് സംബന്ധിച്ച പരാതി കെ സുധാകരൻ ഡിജിപിക്ക് കൈമാറി.

ഷുഹൈബ് വധക്കേസ് പ്രതികളുടെ സെൽ പൂട്ടാറില്ലെന്നും സുധാകരന്‍ ആരോപിച്ചു.  ആകാശ് തില്ലങ്കേരി അടക്കം ഉള്ളവർക്ക് ഉദ്യോഗസ്ഥരുടെ ഒത്താശ ചെയ്യുന്നെന്നും പരാതിയില്‍ പറയുന്നു. 
 

loader